അനുമോളുടെ കൊലപാതകം ; ഭർത്താവ് ബിജേഷ് പിടിയിൽ,

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കാഞ്ചിയാറില്‍ അധ്യാപിക അനുമോളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ബിജേഷിനെ അറസ്റ്റ് ചെയ്തു. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. വനാതിര്‍ത്തിയിലുള്ള ഗേറ്റ് ബാറിന് സമീപത്തു നിന്നാണ് കുമളി സിഐയുടെ നേത്യത്വത്തില്‍ പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വത്സമ്മയെന്ന അനുമോളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് തലേ ദിവസം മുതല്‍ ഭര്‍ത്താവ് ബിജേഷ് ഒളിവിലായിരുന്നു.

കഴിഞ്ഞ 21ന് വൈകിട്ടാണ് അനുമോളെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതക ശേഷം മൃതദേഹം മറവ് ചെയ്യുവാനാകാതെ വന്നതോടെ കട്ടിലിനടിയില്‍ ഒളിപ്പിച്ച് പ്രതി കടന്നു കളയുകയായിരുന്നു. അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റ് കിട്ടിയ പണവുമായി ബിജേഷ് കുമളി വരെ എത്തിയിരുന്നതായി പോലീസിന് മുമ്പ് വിവരം ലഭിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...