പീരുമേട്: താന്‍ വീട്ടുനിരീക്ഷണത്തിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍. മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഞാന്‍ രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. താനിപ്പോള്‍ നീരിക്ഷണത്തിലോ ക്വാറന്റീനിലോ അല്ലെന്നും ബിജിമോള്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത്. ഒട്ടുമിക്ക ടി.വി ചാനലുകളും ഓണ്‍ ലൈന്‍ മീഡിയകളും വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ ബിജിമോളെ വിളിച്ചിരുന്നു.
അതേസമയം ഏലപ്പാറയിലെ ഒരു യോഗത്തില്‍ പങ്കെടുത്തതിനാല്‍ ബിജിമോള്‍ എം.എല്‍.എ നിരീക്ഷണത്തില്‍ പോയിരിക്കുകയാണെന്ന് മന്ത്രി എം.എം. മണിയാണ് നേരത്തെ അറിയിച്ചത്. ഇടുക്കി ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, ജില്ല ആശുപത്രിയിലെ നഴ്സ്, മരിയാപുരം സ്വദേശി എന്നിവര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇക്കാര്യം പറയുമ്പോഴായിരുന്നു ബിജിമോള്‍ എം.എല്‍.എയുടെ കാര്യം മന്ത്രി പരാമര്‍ശിച്ചത്.
ബിജിമോള്‍ എം.എല്‍.എയുടെ ലൈവ് കാണാം
https://www.facebook.com/watch/bijimolmla/