കൂറ്റമ്പാറയിൽ മണ്ണിടിച്ചിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ട ബിജുവിന്‍റെയും സന്ധ്യയുടേയും നില അതീവ ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ട ബിജുവിന്‍റെയും സന്ധ്യയുടേയും നില അതീവ ഗുരുതരം. ഇരുവരേയും രക്ഷപ്പെടുത്താനായി എൻഡിആ‍ർഎഫിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇരുവരും അബോധാവസ്ഥയിലാണെന്നും ഓക്സിജൻ നൽകിയതായും രക്ഷാപ്രവ‍ർത്തകർ വ്യക്തമാക്കി. ബിജുവും സന്ധ്യയും മൂന്ന് മണിക്കൂറുകളമായി തകർന്ന കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. നേരത്തെ ഇരുവരും രക്ഷാപ്രവർത്തകരുമായി സംസാരിച്ചിരുന്നു. എന്നാൽ നിലവിൽ ബിജുവും സന്ധ്യയും അബോധാവസ്ഥയിലാണ്. ബിജുവിന്‍റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഓക്സിജൻ നൽകിയെങ്കിലും ബോധം തെളിഞ്ഞിട്ടില്ല. ഇരുവരേയും എത്രയും വേഗം കോൺക്രീറ്റ് സ്ലാബ് നീക്കി പുറത്തെത്തിക്കാനാണ് രക്ഷാപ്രവ‍ർത്തക‍രുടെ ശ്രമം. ചുറ്റിക ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നീക്കിയും കട്ടറുപയോഗിച്ചുമെല്ലാം കോൺക്രീറ്റ് സ്ലാബ് മാറ്റാൻ ശ്രമം തുടരുകയാണ്. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആരോഗ്യ പ്രവ‍ർത്തകരെ ഉടനെ സ്ഥലത്ത് എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....