7 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ ; പ്രതി ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണ്ണാടകയിലെ ബെംഗളൂരുവിൽ ഭാര്യയുമായി വഴക്കിട്ട് രണ്ടാനച്ഛൻ 7 വയസുകാരിയെ ദാരുണമായി കൊലപ്പെടുത്തി. കുന്പളഗൗഡ സ്വദേശി ദർശൻ ആണ് കൊലപാതകം നടത്തിയത്. 7 വയസുകാരിയായ സിരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ദർശനായി പോലീസ് തെരച്ചിൽ തുടരുകയാണ്. ദ‍ർശന്‍റെ ഭാര്യ ശിൽപ്പ നൽകിയ പരാതിയിലാണ് അന്വേഷണം. നാല് മാസങ്ങൾക്ക് മുമ്പാണ് ദർശനും ശിൽപ്പയും തമ്മിൽ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിനസങ്ങൾക്കുള്ളിൽ തന്നെ ശിൽപ്പയും ദർശനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മിൽ ത‍ക്കമുണ്ടായി. പിന്നീട് ശിൽപ്പ ജോലിക്ക് പോവുകയും ചെയ്തു. ഈ സമയം ദർശൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ കുഞ്ഞ് ദ‍ർശനോട് എന്തോ ചോദിക്കുകയും ഇതിൽ പ്രകോപിതനായ യുവാവ് കുഞ്ഞിനെ മ‍ർദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...