സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകൻ ബിജു കുമ്പഴ എൻ.സി.പിയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വദേശത്തും വിദേശത്തുമായി  കഴിഞ്ഞ 20 വർഷക്കാലമായി സാമൂഹിക – ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത്‌ സജീവമായ ബിജു കുമ്പഴ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. എൻസിപി ജില്ലാ പ്രസിഡന്റ്  കരിമ്പനാകുഴി ശശിധരൻ നായർ അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.

ലോകമെമ്പാടും പടര്‍ന്നുകിടക്കുന്ന രക്തദാന സംഘടനയായ ബ്ലഡ് ഡോണേഴ്സ്  കേരളയുടെ പത്തനംതിട്ട  ജില്ല പ്രസിഡന്റും സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ജിസിസി കോർഡിനേറ്ററുമാണ് ബിജു കുമ്പഴ. കൂടാതെ കേരള സർക്കാർ രൂപീകരിച്ച സന്നദ്ധ സേനയുടെ പത്തനംതിട്ട ജില്ല കോർഡിനേറ്റർ, സ്‌നേഹവീട് ചാരിറ്റി ഗ്രൂപ്പിന്റെ പത്തനംതിട്ട ജില്ല കൺവീനർ, മിഷൻ പത്തനംതിട്ട ജനറൽ സെക്രട്ടറി എന്നീ നിലകളിലും ബിജു പ്രവര്‍ത്തിച്ചു വരുന്നു. 2018ലെ പ്രളയകാലത്ത്  കുവൈറ്റിൽ നിന്നുകൊണ്ട് കേരളത്തിന് ചെയ്‌ത സേവനങ്ങൾക്ക് അന്തർദേശീയ നിലയിൽ നിരവധി ആദരവുകള്‍ ലഭിച്ചിട്ടുണ്ട്. 2020 ലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മാനിച്ചു കൊണ്ട് നാഷണൽ ചൈൽഡ് & വുമൺ ഡെവലപ്മെന്റ് കൗൺസിലിന്റെ ‘കോവിഡ് വാരിയർ’ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ബിജു കുമ്പഴയുടെ പ്രവര്‍ത്തനം എൻസിപി ക്ക് ഒരു മുതല്‍ക്കൂട്ട് ആകുമെന്ന് ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരൻ നായർ പറഞ്ഞു. അംഗത്വം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി ജേക്കബ് ഫിലിപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ആറൻമുള ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജു ഉളനാട് എന്നിവർ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...