സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കരുത്‌ ; ബിജു പ്രഭാകര്‍ ഐഎഎസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവതി പരാതിയുമായി മുന്നോട്ടുവന്നതില്‍ അഭിനന്ദനവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്. സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കരുതെന്നും ലൈംഗിക വൈകൃതങ്ങള്‍ ഉള്‍പ്പെടെയുള്ള പീഡനം സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ സംഘടനകള്‍ ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടും. ആക്രമിച്ചവര്‍ക്കെതിരെ പ്രതിഷേധിക്കാനും ആ രാത്രിയില്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. യുവതിയുടെ ധൈര്യം പെണ്‍കുട്ടികള്‍ മാതൃകയാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്തരത്തില്‍ ഇനിയും കേസുകള്‍ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവര്‍ത്തിച്ചു രജിസ്റ്റര്‍ ചെയ്താല്‍ കേരള ആന്റി സോഷ്യല്‍ ആക്ടിവിടീസ് ആക്ട് 2007 അനുസരിച്ചു ഒരു വര്‍ഷം വരെ തടവില്‍ ഇടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതല്‍ ജനങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണെന്നും ബിജു പ്രഭാകര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...