ബൈക്ക് അപകടം : മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സുഹൃത്തിനൊപ്പം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരുന്നവഴിയുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ബൈക്ക്‌ ഓടിച്ച യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കോട്ടേമുറി കൊച്ചിലേട പറമ്പില്‍ അബ്ദുള്‍ ഹക്കിം- നെസ്രത്ത് ദമ്പതികളുടെ മകള്‍ ഫൗസിയ ഹക്കിം (21) ആണ് മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന തൃക്കുന്നപ്പുഴ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ഷയാസ് മണ്‍സിലില്‍ ബഷീറിന്റെ മകന്‍ ഷയാസിനെ (20) ഗുരുതരമായ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 4.45ന് ബൈപാസ് റോഡില്‍ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ജങ്ഷന് മുകള്‍ ഭാഗത്തായിരുന്നു അപകടം.

കര്‍ണ്ണാടക മംഗലാപുരം യോനപ്പോയ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗത്തില്‍ രണ്ടാം വര്‍ഷ ബി.എസ്‌സി. ന്യൂറോ ഫിസിയോളജി ടെക്‌നോളജി കോഴ്‌സിലെ വിദ്യാര്‍ഥിയാണ് ഫൗസിയ. ബക്രീദ് അവധി ലഭിച്ചതോടെ മംഗലാപുരത്ത് നിന്നും എറണാകുളത്തെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ശേഷം അവിടെ നിന്ന് ഫൗസി ബൈക്കില്‍ സുഹൃത്തുമായി വീട്ടിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നിമറിഞ്ഞത്.

അപകടത്തില്‍പ്പെട്ട ഇരുവര്‍ക്കും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതുവഴി വന്ന വാഹനയാത്രക്കാരും പോലീസും ചേര്‍ന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫൗസിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
സൗത്ത് പോലീസ് മേല്‍നടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിദേശത്തുള്ള പിതാവ് ഹക്കിം എത്തിയശേഷമായിരിക്കും സംസ്‌കാരം. നൗഫിയ സഹോദരിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...