ജയിൽ ചാടിയ കൊലക്കേസ് പ്രതി വീട്ടിലെത്തി, നാട്ടുകാർ കണ്ടു ; രക്ഷപ്പെട്ട് ഓടിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജയിൽ ചാടി കൊലക്കേസ് പ്രതി പിടിയിൽ. യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലാം പ്രതിയായ ബിനു മോനാണ് ജയിൽ ചാടിയതിന് പിന്നാലെ വീണ്ടും പിടിയിലായത്. ഇന്നലെ രാവിലെ കോട്ടയം ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഇന്നലെ വൈകീട്ട് സ്വന്തം വീട്ടിലെത്തുകയും നാട്ടുകാർ പിടികൂടുകയുമായിരുന്നു.

ജയിൽ ചാടി 18 മണിക്കൂറിനുള്ളിലാണ് പ്രതി അറസ്റ്റിലായത്. ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ട ബിനു മോൻ കോട്ടയം മീനടത്തെ വീടിനു സമീപത്ത് ഇന്നലെ വൈകീട്ട് എത്തിയിരുന്നു. ഇവിടെ വെച്ച് നാട്ടുകാരിൽ ചിലർ ബിനുവിനെ തിരിച്ചറിഞ്ഞു. ഇവർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. താൻ വീണ്ടും പിടിയിലാകുമെന്ന് മനസിലാക്കിയ ബിനുമോൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

നാട്ടുകാരും പോലീസും ചേർന്ന് ബിനുവിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ബിനുവിനെ നാളെ കോടതിയിൽ ഹാജരാക്കും. ഇക്കഴിഞ്ഞ ജനുവരിയിൽ ആണ് ഷാൻ എന്ന യുവാവിനെ കുപ്രസിദ്ധ ഗുണ്ട ജോസ് മോൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പിന്നീട് ഷാനിന്റെ മൃതദേഹം പോലീസ് സ്റ്റേഷനിൽ ഉപേക്ഷിക്കുകയും ചെയ്തു. ജോസിന്റെ സുഹൃത്തായിരുന്നു ബിനുമോൻ. ബിനുമോന്റെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ബിനുമോനും കേസിൽ പ്രതിയായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...