മുട്ടം – കായംകുളം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂർ കൊച്ചു തറയിൽ ഉണ്ണിയുടെ മകൻ അരുൺ കൃഷ്ണൻ (കുട്ടു 21)ആണ് മരിച്ചത്. കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന മുട്ടം ചിറയിൽ വീട്ടിൽ സച്ചു (17), കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ പെരളശ്ശേരിൽ ധനഞ്ജൻ (67) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുട്ടം കായംകുളം റോഡിൽ വാതല്ലൂർ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മുട്ടത്ത് നിന്ന് എവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അരുൺ കൃഷ്ണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ്റ സച്ചുവിനെ വിദഗ്ധ ചികിത്സയ്ക്കായി ആദ്യം വണ്ടാനം മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. അരുൺ കൃഷ്ണന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ശ്രീജയാണ് അരുണിന്റെ അമ്മ. സഹോദരി :അതുല്യ

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാത്യുകുട്ടി വേങ്ങമൂട്ടിൽ വീണ്ടും താരം : പാമ്പിന് പിന്നാലെ ഇത്തവണ കുടുങ്ങിയത് ഭീമൻ ഉടുമ്പ്!

0
​റാന്നി : പാമ്പുപിടുത്തത്തിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ മാത്യുകുട്ടി വേങ്ങമൂട്ടിൽ ഇതാ...

ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വിവരാവകാശ കമ്മീഷന്റെ കർശന താക്കീത് : അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കി...

0
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ...

നാട്ടുകാരെ ദുരിതത്തിലാഴ്ത്തി സ്വകാര്യ വ്യക്തി റോഡ് കല്ലുകെട്ടി അടച്ചു; പ്രതിഷേധവുമായി ജനങ്ങൾ

0
​റാന്നി : കാലങ്ങളായി നാട്ടുകാർ പൊതുയാത്രയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നതിനുമായി ഉപയോഗിച്ചുപോന്നിരുന്ന റോഡ്...

കോന്നി ഗ്രാമ പഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...