ഹരിപ്പാട് : ഭർതൃവീട്ടിൽ നിന്ന് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയതായി പരാതി. ശനിയാഴ്ച രാവിലെ 6 മണിയോടെ വാഹനത്തിൽ എത്തിയ സംഘം ഭർത്താവിനെയും മാതാപിതാക്കളെയും മർദ്ദിച്ച ശേഷം കർണാടക സ്വദേശിനിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ മാസം 28 ന് കർണാടകയിൽ നിന്ന് കാർത്തികപ്പള്ളി മഹാദേവികാട് അഖിൽ ഭവനത്തിൽ അഖിലിനോടൊപ്പം എത്തിയതായിരുന്നു യുവതി. തുടർന്ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 29 ന് ഇവർ വിവാഹിതരായി.
വിവാഹത്തിൽ പങ്കുകൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാരും എത്തിയിരുന്നു. ഇതിനിടയിൽ, വീട്ടിലേക്ക് വരാൻ ബന്ധുക്കൾ ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയ്യാറായില്ല. ഇതിന് ശേഷമാണ് കർണാടകയിൽ നിന്ന് ബന്ധുക്കൾ എത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഭർത്താവിന്റെ പരാതിയിൽ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. എസ്ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.