കൊല്ലം : പുനലൂര്‍ ദേശീയപാതയില്‍ കലയനാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി, ഭര്‍ത്താവ് ലാലു എന്നിവരാണ് മരിച്ചത്. രാവിലെ സിനിയുമായി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയിലേക്ക് ബൈക്ക് കയറിപ്പോയി. പുനലൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ കൂടിയാണ് മരിച്ച സിനി. ഒരു ആശുപത്രിയിലെ ജീവനക്കാരനാണ് ലാലുവെന്നാണ് സൂചന.
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു
RECENT NEWS
Advertisment



























