കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : വീട്ടില്‍ സൂക്ഷിച്ചിരുന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമ ഓടി രക്ഷപ്പെട്ടെങ്കിലും കൂട്ടാളി പിടിയിലായി. ചൊവ്വയിലെ വൈദ്യര്‍ പീടിക സമീപത്തുള്ള ഒളിതാവളത്തില്‍ നിന്നാണ് ഉളിക്കല്‍ സ്വദേശി റോയ് യെ അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥനായ സുഹൃത്ത് ഷാഗില്‍ പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപെട്ടു. കഞ്ചാവിനൊപ്പം 50000 രൂപയും പരിശോധനയ്ക്കിടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികള്‍.

ഏതാനും നാളുകളായി വീട്ടില്‍ നിന്നും കഞ്ചാവ് പാക്ക് ചെയ്തത് ജില്ലയില്‍ വില്‍പന നടത്തിവരികയായിരുന്നു ഇരുവരും. റോയിയെ ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവ് കടത്തിനെ സംബന്ധിച്ച്‌ ചില നിര്‍ണായക വിവരങ്ങള്‍ പോലീസിനെ ലഭിച്ചിട്ടുണ്ട്. എസ് ഐ മഹിജന്‍, എഎസ്‌ഐ എം.അജയന്‍, സിപിഒ മാരായ അജിത്ത്, മഹേഷ്, മിഥുന്‍, ഷിജി എന്നിവരും പോലീസ് സംഘത്തിലുണ്ടായിന്നു. സംഭവത്തില്‍ വിശദമായ ഒരു അന്വേഷണത്തിനാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് തുടക്കമിട്ടിരിക്കുന്നത്. കണ്ണൂര്‍ നഗരത്തില്‍ വരും ദിവസങ്ങളിലും മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണികളെ വലയിലാക്കുന്നതിനായി പോലീസ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...