പട്ടാമ്പിയിൽ റെയിൽവേ സ്റ്റേഷന് അടുത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌: പട്ടാമ്പിയിൽ റെയിൽവേ സ്റ്റേഷന് അടുത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു. ആമയൂർ സ്വദേശി മുഹമ്മദ് ഫാരിസിന്റെ ബുള്ളറ്റാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രിയാണ് സംഭവം. തൃശ്ശൂരിലേക്ക് യാത്ര പോകാനാണ് കൊപ്പം ആമയൂർ സ്വദേശി മുഹമ്മദ് ഫാരിസ് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അടുത്തുള്ള ഒരു കടയ്ക്ക് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തു. തൃശ്ശൂരിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ബൈക്ക് കാണാനില്ല. കെ.എൽ.52ക്യൂ 1844 എന്ന നമ്പറിലുളള ബുളളറ്റാണ് മോഷണം പോയത്. സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

കടത്തിണ്ണയിൽ ഇരുന്ന ആളാണ് മോഷണം നടത്തിയത്. ചുറ്റുപാടും നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു കളവ്. താക്കോൽ ഇല്ലാത്തതിനാൽ ഇഗ്നേഷൻ കേബിളുകൾ വിച്ഛേദിച്ചാണ് പ്രതി ബൈക്കുമായി കടന്നു കളഞ്ഞത്. ബൈക്ക് എവിടേക്ക് കൊണ്ടുപോയെന്നതിൽ വ്യക്തതയില്ല. സമീപത്തെ കൂടുതൽ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പട്ടാമ്പി പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...