ഒരു വയസുകാരിയായ മകളെ ദാരിദ്ര്യം മൂലം അമ്മ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശിനിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള പെൺകുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയ ശേഷം ഫരീദാബാദിലെ ‘ബുധിയ നാല’ എന്ന അഴുക്കുചാലിൽ തള്ളിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അഴുക്കുചാലിന് മുകളിലൂടെയുള്ള താത്കാലിക പാതയിലൂടെ പോയ രണ്ട് സ്കൂൾ കുട്ടികളാണ് അഴുക്കുചാലിലെ ഇരുമ്പ് വലയിൽ കുടുങ്ങിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കുട്ടികൾ ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പല്ല പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആദ്യം കുഞ്ഞിനെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മൃതദേഹം എവിടെ നിന്നെങ്കിലും ഒഴുകി വന്നതാകാമെന്നാണ് പോലീസ് കരുതിയത്. എന്നാൽ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ വഴി നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. യുവതി വസ്ത്രനിർമ്മാണ ശാലയിലും ഭർത്താവ് വെൽഡറായും ജോലി ചെയ്യുകയാണ്. ഇവർക്ക് നാല് ആൺമക്കളുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകി. യുവതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും കൃത്യം നടന്ന രീതിയെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...