പോലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് യാത്രികന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പോലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ബൈക്ക് യാത്രികന്‍ പിടിയില്‍. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി സല്‍മാനുല്‍ ഫാരിസ് ആണ് അറസ്റ്റിലായത്. അപകടത്തിനിടെ പോലീസുകാരിയുടെ തോക്ക് തട്ടി തലക്ക് പരിക്കേറ്റ സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെവെച്ചാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ട് കണ്ണൂര്‍ നഗരത്തിലെ പോലീസ് പരേഡ് ഗ്രൗണ്ടിന് മുന്നിലായിരുന്നു സംഭവം.

കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഉ​ദ്യോഗസ്ഥ ജിന്‍സിക്കാണ് പരിക്കേറ്റത്. സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെയൊയിരുന്നു അപകടം. സ്വാതന്ത്ര്യദിന പരേഡിന്‍റെ  റിഹേഴ്സലിനായാണ് ജിന്‍സി കണ്ണൂര്‍ പോലീസ് മൈതാനിയി​ലെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം റോഡ് മുറിച്ച്‌ കടക്കവേയാണ് ബൈക്കിടിച്ചത്.

സാരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. നിര്‍ത്താതെ പോയ ബൈക്കിന്‍റെ  ദൃശ്യങ്ങള്‍ പോലീസ് സി.സി.ടി.വിയില്‍ നിന്ന് ശേഖരിച്ചിരുന്നു. വാഹന നമ്പര്‍ കണ്ടെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് യുവാവ് ചികിത്സയിലുള്ള വിവരം അറിഞ്ഞത്. പരേഡ് കഴിഞ്ഞ് പോകുന്ന ജിന്‍സിയുടെ കൈയിലുണ്ടായിരുന്ന തോക്കിന്‍റെ  ഭാഗം ദേഹത്ത് തട്ടി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...