Monday, May 5, 2025 3:40 pm

ബൈക്കിലെത്തിയ സംഘം വീട്ടമ്മയെ അടിച്ചുവീഴ്ത്തി മാലപറിക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയെ അടിച്ചുവീഴ്ത്തിയ ശേഷം മാലപറിക്കാൻ ശ്രമിച്ചു. തിരുവൻവണ്ടുർ കവിതാലയത്തിൽ ആനന്ദവല്ലിയമ്മയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 6.45 നാണ് സംഭവം . തിരുവൻവണ്ടൂരിലെ ക്ഷേത്ര ജംഗ്ഷനിൽ ഉള്ള തന്റെ സ്റ്റേഷനറികട  അടച്ച ശേഷം വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ആനന്ദവല്ലിയമ്മ. തിരുവൻവണ്ടുർ – ഇരമല്ലിക്കര റോഡിൽ
അച്ചിലേത്ത് പടിക്കു സമീപം എത്തിയപ്പോഴാണ് ബൈക്കിൽ ഹെൽമറ്റ് ധരിച്ച് രണ്ടംഗ സംഘം ആനന്ദവല്ലിയമ്മയെ പിൻതുടർന്നത്. ഇവരുടെ അടുത്തെത്തിയ മോഷ്ടാക്കൾ ആനന്ദവല്ലിയുടെ പുറത്തടിച്ച് താഴെയിട്ടശേഷം മാല പിടിച്ചു പൊട്ടിച്ചെങ്കിലും മാല അവരുടെ കൈയ്യിൽ കിട്ടിയില്ല. അന്നേ ദിവസം കടയിൽ നിന്നു കിട്ടിയ പണമടങ്ങിയ പഴ്സും മൊബൈലും ആനനവല്ലിയുടെ കയ്യിലുണ്ടായിരുന്നു. താഴെ വീണു കിടന്ന ആനന്ദവല്ലിയമ്മ ഉടൻ തന്നെ ബഹളം വച്ച് ആളെ കൂട്ടി. ഈ സമയം ബൈക്കിലെത്തിയവർ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കൈമുട്ടിനും കാലിനും പരിക്കുണ്ട്. സമീപവാസികളെത്തി പ്രഥമ ശുശ്രൂഷ നൽകി.

ഇരുട്ടായതു കാരണം വണ്ടിയുടെ നമ്പർ കാണാൻ കഴിഞ്ഞില്ലന്ന് അവർ പറഞ്ഞു. ഈ ഭാഗത്ത് തെരുവുവിളക്കുകളും  പ്രകാശിക്കുന്നില്ല. സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശമാകെ ഇരുട്ടാണ്. ഇതിന്റ മറവിലാണ് മോഷ്ടാക്കൾ എത്തിയതെന്നു് കരുതാം. സന്ധ്യ കഴിഞ്ഞാൽ അപരിചിതരായുള്ള ആളുകൾ ധാരാളം പേർ ഈ പ്രദേശത്ത് ഇരുചക്രവാഹനങ്ങളിൽ കറങ്ങുന്നതായി  നാട്ടുകാർ പറയുന്നു. പ്രദേശത്ത് പോലീസ് പട്രോളിംഗ് കർശനമാക്കണമെന്ന ആവശ്യവും  ശക്തമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേവിഷ ബാധയേറ്റ് മരണം : സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ ദുരന്തം ; എസ്ഡിപിഐ

0
തിരുവനന്തപുരം : സംസ്ഥാനത്ത് പേവിഷ ബാധയേറ്റുള്ള മരണം ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്നും ഇത്...

മല്ലപ്പള്ളി ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

0
പത്തനംതിട്ട : മല്ലപ്പള്ളി ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ബോട്ടണി,...

താപനില ഉയരാൻ സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ മഞ്ഞ അലേർട്ട്...

നെല്ലിപ്പാറ നെട്ടോമ്പി റസിഡന്റ്സ് അസോസിയേഷൻ ലഹരി മുക്ത ക്ലാസ് സംഘടിപ്പിച്ചു

0
കണ്ണൂര്‍ : കണ്ണൂർ, അലക്കോട് നാടിനെ സമ്പൂർണ മയക്കുമരുന്ന്...