പത്താമുദയ തിരു മഹോല്‍സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍ 14 മുതല്‍ 23 വരെ

For full experience, Download our mobile application:
Get it on Google Play

കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ പത്താമുദയ തിരു മഹോല്‍സവവും കല്ലേലി ആദിത്യ പൊങ്കാലയും 2020 ഏപ്രില്‍ 14 മുതല്‍ 23 വരെ കൊണ്ടാടും. ഏപ്രില്‍ 14 നു വിഷുക്കണി ദര്‍ശനത്തോടെ നവാഭിഷേകം , പത്താമുദയ തിരു മഹോല്‍സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മലയ്ക്ക് കരിക്ക് പടേനിയോടെ പത്തുദിന മഹോല്‍സവത്തിന് മല വില്ലും അങ്ക മുദ്രയും ഉയരും . തുടര്‍ ദിവസങ്ങളില്‍ വടക്കന്‍ ചേരി വല്യച്ഛന്‍ പൂജ , കുട്ടിച്ചാത്തന്‍ പൂജ , ഹരിനാരായണ പൂജ , വന ദുര്‍ഗ്ഗ – പരാശക്തി അമ്മ പൂജ , 999 മല പൂജ , മൂര്‍ത്തി പൂജ , പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ , ഭാരത പൂം കുറവന്‍ ഭാരത പൂം കുറത്തി പൂജ , കൊച്ചു കുഞ്ഞ് അറുകല പൂജ , ആദ്യ ഉരു മണിയന്‍ പൂജ , ശക്തി സ്വരൂപ പൂജ , പിതൃ പൂജ , ആശാന്‍ പൂജ , വാനര ഊട്ട് ,മീനൂട്ട് ,ആന ഊട്ട് , ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , സമുദ്ര പൂജ എന്നിവയും പത്താമുദയ തിരുനാളായ ഏപ്രില്‍ 23 നു 41 തൃപ്പടി പൂജ , കല്ലേലി ആദിത്യ പൊങ്കാല , വലിയ മലയ്ക്ക് പടേനി , കല്ലേലി വിളക്ക് എന്നിവ പൂജകളായി സമര്‍പ്പിക്കും . ഭാരതകളി, കുംഭപാട്ട് , തലയാട്ടം കളി , പാട്ടും കളിയും , കമ്പു കളി എന്നിവ ദിനവും നടക്കും . കല്ലേലി ആദിത്യ പൊങ്കാലയുടെ കൂപ്പണ്‍ വിതരണം ആരംഭിച്ചു . ഫോണ്‍ : 9946383143

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...