Saturday, April 20, 2024 12:18 pm

അഞ്ചു വര്‍ഷം മുമ്പ് ജൂവലറി ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ചു വിവരം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

ത​ല​ശേ​രി : മെ​യി​ന്‍ റോ​ഡി​ലെ സ​വി​ത ജ്വ​ല്ല​റി ഉ​ട​മ ത​ലാ​യി “സ്‌​നേ​ഹ’​യി​ല്‍ പാ​റ​പ്പു​റ​ത്ത് കു​നി​യി​ല്‍ ദി​നേ​ശ​ൻ (52) കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ കൊ​ല​യാ​ളി സം​ഘ​ത്തെ കു​റി​ച്ചു​ള്ള നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്.

Lok Sabha Elections 2024 - Kerala

ത​ല​ശേ​രി ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്ത് മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍ ന​ട​ത്തി​യ ര​ഹ​സ്യ സം​ഭാ​ഷ​ണം ചോ​ര്‍​ന്ന​തോ​ടെ​യാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് വി​ളി​പ്പാ​ട​ക​ലെ അ​ഞ്ച് വ​ര്‍​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും ഒ​ടു​വി​ല്‍ സി​ബി​ഐ​യും അ​ഞ്ചു വ​ര്‍​ഷം അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും തു​മ്പു ല​ഭി​ക്കാ​ത്ത കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ത​ല​ശേ​രി​യി​ലെ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​യെ ടൗ​ണ്‍ സി​ഐ സ​ന​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ തൊ​ണ്ടി മു​ത​ലു​ക​ള്‍ അ​ട​ക്കം പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജ് മു​റി​യി​ല്‍ നി​ന്ന് പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് മോ​ഷ്ടാ​ക്ക​ള്‍ കോ​ട​തി പ​രി​സ​ര​ത്ത് ന​ട​ത്തി​യ ര​ഹ​സ്യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ദി​നേ​ശ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ വെ​ളി​ച്ച​ത്താ​യ​ത്. സം​ഭ​വ​ത്തി​ന്റെ  നി​ജ​സ്ഥി​തി അ​റി​യാ​ന്‍ ലോ​ക്ക​ല്‍ പോ​ലീ​സും സി​ബി​ഐ​യും ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മോ​ഷ​ണ കേ​സു​ക​ളി​ലെ ചി​ല പ്ര​തി​ക​ളെ അ​ടി​യ​ന്ത​ര​മാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ള​ട​ങ്ങി​യ സം​ഘ​മാ​ണ് ദി​നേ​ശ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ്വ​ര്‍​ണാ​ഭ​ര​ണ​മാ​ണെ​ന്നു ക​രു​തി ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 50 പ​വ​നോ​ളം മു​ക്കു​പ​ണ്ട​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി. ഇ​ത് സം​ഘാം​ഗ​ങ്ങ​ളി​ലൊ​രാ​ളു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. പി​ന്നീ​ട് വ​ര​ന്‍റെ വീ​ട്ടു​കാ​ര്‍ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ആ ​വി​വാ​ഹ​ബ​ന്ധം താ​റു​മാ​റാ​കു​ക​യും ഒ​ടു​വി​ല്‍ വി​വാ​ഹ മോ​ച​ന​ത്തി​ലെ​ത്തു​ക​യും ചെ​യ്ത​താ​യും പ​റ​യ​പ്പെ​ടു​ന്നു. വി​വാ​ഹ മോ​ച​നം ന​ട​ന്ന​തോ​ടെ​യാ​ണ് മു​ക്കു​പ​ണ്ട​ത്തെ​കു​റി​ച്ചു​ള്ള ച​ര്‍​ച്ച സ​ജീ​വ​മാ​യ​തും മോ​ഷ്ടാ​ക്ക​ളു​ടെ ഇ​ട​യി​ല്‍ സം​ഭ​വം സം​സാ​ര വി​ഷ​യ​മാ​യ​തും.

അ​ഞ്ചു വ​ര്‍​ഷ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ല്‍ തു​മ്പൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സി​ബി​ഐ​ക്ക് ഹെ​ഡ് ഓ​ഫീ​സി​ൽ നി​ന്ന് നി​ര്‍​ദേ​ശം ല​ഭി​ച്ചി​രു​ന്നു. അ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഏ​താ​നും ദി​വ​സം മു​മ്പ് വാ​ധ്യാ​ര്‍​പീ​ടി​ക​യി​ലെ പ​ഴ​ക്ക​മു​ള്ള കി​ണ​ര്‍ ഉ​ള്‍​പ്പെ​ടെ വെ​ള്ളം വ​റ്റി​ച്ച് സി​ബി​ഐ സം​ഘം തെ​ളി​വ് തേ​ടി​യി​രു​ന്നു. 2014 ഡി​സം​ബ​ര്‍ 23ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ദി​നേ​ശ​നെ ക​ട​യ്ക്കു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന സൂ​ച​ന​യാ​ണ് ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും സി​ബി​ഐ യും ​ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു വി​രു​ദ്ധ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കു​ന്ന​ത്.​

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഴിമതിക്കാരെ സംരക്ഷിക്കാൻ സഖ്യകക്ഷികൾ ഒത്തുചേർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി:അഴിമതിക്കാരെ സംരക്ഷിക്കാൻ സഖ്യകക്ഷികൾ ഒത്തുചേർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പിന്റെ രണ്ടാം...

അടൂർ കരുവാറ്റ ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം

0
അടൂർ : കരുവാറ്റ ഭാഗത്തെ വാർഡ് 1,2,28 പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം...

ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിപ്പോകുന്നു ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്…!

0
ബെയ്ജിങ്: ജല ചൂഷണവും നഗര പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വര്‍ധിച്ചുവരുന്ന ഭാരവും കാരണം...

നരേന്ദ്ര മോദി രാജ്യത്ത് അഴിമതിയുടെ സ്കൂൾ  നടത്തുകയാണ് : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്  എംപി...