ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ ഉന്തും തള്ളും ; തിക്കിലും തിരക്കിലും പെട്ട് 35 മരണം ; 48 പേർക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ ഉന്തും തള്ളും. തിക്കിലും തിരക്കിലും പെട്ട് 35 മരണം. 48 പേർക്ക് പരിക്കേറ്റു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സുലൈമാനി അടക്കമുള്ളവരുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ഥനയ്ക്കിടെയാണ് ഉന്തും തള്ളും ഉണ്ടായത്.  ലക്ഷക്കണക്കിനാളുകളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്.

സമീപകാലത്തൊന്നും ഇറാൻ കാണാത്ത വലിയ ജനസഞ്ചയമാണ് ടെഹ്‌റാനിലേക്ക് ഒഴുകിയെത്തിയത്. സുലൈമാനി ഉൾപ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചായിരുന്നു അന്ത്യയാത്ര. അഭൂതപൂർവമായ ജനത്തിരക്ക് ഇസ്ലാമിക വിപ്ലവത്തിനു നേതൃത്വം കൊടുത്ത മുൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ 1989ലെ അന്ത്യയാത്രയെ ഓർമിപ്പിച്ചു

അമേരിക്ക തുലയട്ടെ എന്നുള്ള  മുദ്രാവാക്യങ്ങൾ സുലൈമാനിയുടെ അന്ത്യയാത്രയിൽ അലയടിച്ചിരുന്നു. മേഖലയിലെ യുഎസ് സൈനികരുടെ മരണവാർത്തകളാണ് ഇനിയവരുടെ കുടുംബങ്ങൾ കേൾക്കാനിരിക്കുന്നതെന്നു സുലൈമാനിയുടെ മകൾ സൈനബ് ജനക്കൂട്ടത്തോടു പറഞ്ഞിരുന്നു. പ്രതികാരം ഉറപ്പെന്നു സുലൈമാനിയുടെ പിൻഗാമിയായി ഖുദ്‌സ് ഫോഴ്‌സ് തലവനായ ഇസ്മായിൽ ഗാനി ഇറാൻ ടിവിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....