ബൈക്കില്‍ അഭ്യാസപ്രകടനം ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍: മൂന്നുപേരുമായി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് നടപടി. മധ്യപ്രദേശിലെ ഭോപാലിലെ വി.ഐ.പി. റോഡില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് രണ്ടുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഇവര്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസങ്ങളിലാണ് മൂന്നുപേരും ബൈക്കില്‍ അപകടകരമായരീതിയില്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. യുവതിയെ മധ്യത്തിലിരുത്തി ബഹളമുണ്ടാക്കിയായിരുന്നു ഇവരുടെ യാത്ര. വീഡിയോ വൈറലായതിന് പിന്നാലെയാണ് ഭോപാല്‍ ട്രാഫിക് പോലീസ് കേസെടുക്കുകയും ഋതിക് യാദവ്, സുമിത് കുമാര്‍ എന്നിവരെ പിടികൂടുകയുംചെയ്തത്. ഋതിക് ആണ് വാഹനമോടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനായി മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കുമെന്നും പോലീസ് അറിയിച്ചു. അതേസമയം, യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ പേപ്പർ ചോർച്ച ; മുഖ്യസൂത്രധാരൻ ബ്രിജേഷ് ഗുപ്ത ബിഹാറിൽ അറസ്റ്റിൽ

0
മുംബൈ: മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യതാ പരീക്ഷയുടെ (TET) ചോദ്യപേപ്പർ ചോർച്ചയുമായി...

സിജെപി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടയുന്ന ചിത്രം പുനരാവിഷ്‌കരിച്ച നടി നവ്യ നായര്‍ക്ക് നേരെ...

0
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ക്രോക്രോച്ച്...

കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് നിർദേശം നൽകി...

0
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും...