മഹാത്മാഗാന്ധി കുടുംബസംഗമവും മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിക്കലും നടത്തി

For full experience, Download our mobile application:
Get it on Google Play

ആനിക്കാട്: മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായതിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിൽ പുന്നവേലി പിടന്നപ്ലാവ് 6 -ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിന്നപ്ലാവ് ജംഗ്ഷനിൽ കുറ്റ്യാനിക്കൽ കുഞ്ഞുമോൻ്റെ സഹോദരിയുടെ ഭവനാങ്കണത്തിൽ വെച്ച് കുടുംബ സംഗമം നടത്തിയത്. വാർഡ് പ്രസിഡണ്ട് സാജു തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി സജി കൊട്ടക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. ശേഷം വാർഡിലെ മുതിർന്ന 6 കോൺഗ്രസ് നേതാക്കളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് സലീൽ സാലി, കോൺഗ്രസ് ആനിക്കാട് മണ്ഡലം പ്രസിഡണ്ട് ലിൻസൺ പാറോലിക്കൽ, ആനിക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും ആറാം വാർഡ് മെമ്പറും കൂടിയായ  ലിൻസിമോൾ തോമസ്, നാലാം വാർഡ് മെമ്പർ പ്രമീള വസന്ത് മാത്യു, ഡിസിസി അംഗം പി.ടി എബ്രഹാം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നിഖിൽ ചാക്കോ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം എം ബഷീർകുട്ടി, ആനിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ പി ഫിലിപ്പ്, ആനിക്കാട് മുൻ ബാങ്ക് പ്രസിഡണ്ട് വി പി ഫിലിപ്പോസ്, മുൻ ഡിസിസി അംഗം പി കെ തങ്കപ്പൻ, കോൺഗ്രസ് നേതാവ് സാജൻ എബ്രഹാം കരിമ്പനാമണ്ണിൽ, ബിജു വാളനാംകുഴി, മാർട്ടിൻ വാഹാനിൽ, ജലാലുദ്ദീൻ റാവുത്തർ ചീരംകുളം, രാജൻ വെപ്പിനേത്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മീനു സാജൻ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം മോളിക്കുട്ടി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സതീഷ് കുമാർ, മണ്ഡലം വൈസ് പ്രസിഡണ്ട് ജോബിൻ കുളങ്ങര തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...