ബൈക്ക് മോഷണ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടത്ത് നാലംഗ ബൈക്ക് മോഷണ സംഘം പിടിയില്‍. വെഞ്ഞാറമൂട് സ്വദേശി മഞ്ജീഷ് (27), അഴൂര്‍ ശാസ്തവട്ടം സ്വദേശികളായ ഹരിപ്രസാദ് (20), സൂരജ് (20), കണിയാപുരം സ്വദേശി ബിലാല്‍ (22) എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. മോഷ്ടിക്കുന്ന ബൈക്കുകള്‍ നമ്പര്‍ പ്ലേറ്റ് മാറ്റി കുറച്ചു ദിവസം ഉപയോഗിച്ച ശേഷം പൊളിച്ചു വിളിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് പരിശോധനക്കിടെ മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് കൈ കാണിച്ചിട്ടും നിറുത്താതെ പോയിരുന്നു.

തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്ക് കോവളത്ത് നിന്നും മോഷ്ടിച്ചതായിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തുമ്പ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് രണ്ടു ബൈക്കുകള്‍ പൊളിച്ചു വിറ്റതായി അറിഞ്ഞത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ അടിപിടി വധശ്രമക്കേസുകളില്‍ പ്രതികളാണിവര്‍. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...

ആലപ്പുഴയിൽ ഗുണ്ടാപ്പകയെന്ന് സംശയം ; യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

0
ആലപ്പുഴ : ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം ; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...