വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മുണ്ടാടന്‍ വീട് അബിന്‍ (21) ആണ് ആലപ്പുഴയില്‍ പിടിയിലായത്.
ആലപ്പുഴ പൂങ്കാവ് റെയില്‍വെ ക്രോസിന് സമീപം വച്ചാണ് കെ 9 സ്ക്വാഡും നോര്‍ത്ത് പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ടപാടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച അബിനെ പിന്തുര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് നാല് പ്ലാസ്റ്റിക് ബോട്ടിലിലായി 11.8 ഗ്രാമോളം വരുന്ന ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. ആലപ്പുഴയിലെ മയക്കുമരുന്ന് മാഫിയയെ പിടികൂടുന്നതിനായി നടത്തിയ തെരച്ചിലിന്റെ ഭാഗമായാണ് ഇയാളെ പോലീസ് പിടികൂടിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും മയക്കുമരുന്ന് വില്‍പനക്കാരെയും ഇടനിലക്കാരെയും പിടികൂടാനുള്ള പരിശോധന ശക്തമാക്കുമെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...