റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയിലെ റോഡരികില്‍ പര്‍ക്ക് ചെയ്ത ബൈക്കുകള്‍ മോഷണം പോകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി സക്കറിയ വാര്‍ഡ് യാഫി പുരയിടത്തില്‍ അന്‍സിലിന്റെ പള്‍സര്‍ ബൈക്കാണ് മോഷണം പോയത്. നഗരത്തിലെ കയറ്റിറക്ക് തൊഴിലാളിയായ അന്‍സില്‍ കല്ലുപാലത്തിന് സമീപമുള്ള മൊബൈല്‍ കടക്ക് മുന്നിലായിരുന്നു പതിവായി ബൈക്ക് വെച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ജോലിക്ക് ശേഷം തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

സൗത്ത് പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് കടയുടെ മുമ്പില്‍ നിന്നും മോഷ്ടാവ് ബൈക്ക് തള്ളി കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കെ.എല്‍ 04 എ.ക്യൂ 2502 എന്ന പള്‍സര്‍ ബൈക്കാണ് മോഷണം പോയത്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ സൗത്ത് പോലീസ് സ്റ്റേഷനിലോ 9995289157 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...