സ്വർണവിലയില്‍ വന്‍ ഇടിവ് ; കുത്തനെ കുറയുന്നത് തുടർക്കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 55 രൂപയുടെ കുറവാണു ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4845 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് സംഭവിച്ചത്. ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 50 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 4000 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 4050 രൂപയായിരുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 72 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു.

ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണ വില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപയുടെ കുറവാണ് ശനിയാഴ്ച ഉണ്ടായത്. എന്നാൽ ഏപ്രിൽ 21 ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഏപ്രിൽ 20 ന് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. അതിനു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വർധനവും കുറവും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...