പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ പണിയുടെ മറവില്‍ പുളിമുക്കില്‍ തോട് മണ്ണിട്ടു നികത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ പണിയുടെ മറവില്‍ തോട് മണ്ണിട്ടു നികത്തി. കോന്നി റോഡില്‍ പുളിമുക്കിനു സമീപമാണ് സംഭവം. വെള്ളമൊഴുകുന്ന തോടാണ് പച്ചമണ്ണിട്ട് നികത്തിയത്. ഇതോടെ ഇതിലെയുള്ള വെള്ളമൊഴുക്കും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. റോഡ്‌ പണിക്കാരോട് പറഞ്ഞെങ്കിലും അവര്‍ മണ്ണ് പൂര്‍ണ്ണമായി മാറ്റാതെ ഒരു ചെറിയ ചാല്‍ നിര്‍മ്മിച്ച്‌ പിന്‍വാങ്ങി. ഇതോടെ മഴപെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകാതെ ഇവിടെ കെട്ടിനില്‍ക്കുകയാണ്. ഹൈവേ പണിയുടെ ഭാഗമായി ഇവിടെ കലുങ്ക് നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലെയുള്ള വെള്ളമൊഴുക്ക് സുഗമമാക്കാന്‍ കരാറുകാരന്‍ തയ്യാറായിട്ടില്ല. കെ.എസ്.ടി.പി അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം ; കേന്ദ്ര അന്വേഷണ...

0
ഭോപ്പാൽ: മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിരോധിച്ച്...

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...