ശ്രീനിവാസൻ കൊലപാതകം; കൊലപ്പെടുത്തേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കിയ ആൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആര്‍എസ്‌എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപ്പെടുത്തേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കിയ പാലക്കാട് പറക്കുന്നം സ്വദേശി റിഷിലിനെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു പേരുടെ പട്ടികയാണ് റിഷില്‍ നല്‍കിയത്. ഈ പട്ടികയില്‍ ഉള്ളയാളാണ് കൊല്ലപ്പെട്ട ശ്രീനിവാസനെന്ന് പോലീസ് വ്യക്തമാക്കി. കൊലപ്പെടുത്താനുള്ള സാഹചര്യം ഒത്തു കിട്ടാതിരുന്നതാണ് മറ്റുള്ളവരെ ഒഴിവാക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു.

പ്രതികള്‍ മറ്റ് രണ്ട് പേരെ കൂടി ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തില്‍ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറേയും വ്യക്തമാക്കിയിരുന്നു. റിഷിലിനെ കൂടി കസ്റ്റഡിയിലെടുത്തതോടെ ഇന്ന് മൂന്ന് പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീനിവാസന്റെ കടയില്‍ കയറി വെട്ടിയ യുവാവും വാഹനമോടിച്ച വ്യക്തിയുമാണ് ഇന്ന് അറസ്റ്റിലായത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ 16-ാം തീയതി ഉച്ചയ്‌ക്കാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വാളുകളുമായി എത്തി കടയ്‌ക്ക് അകത്ത് നില്‍ക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...