ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം ; എ​ൻ​ജിനിയർ വി​ദ്യാ​ർത്ഥിക്ക് ദാരൂണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആ​ല​ങ്ങാ​ട്: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. ക​ള​മ​ശേ​രി വി​ടാ​ക്കു​ഴ മു​ള്ളം​തൊ​ടി​യി​ൽ വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ എം.​എ​സ്. ന​വീ​ൻ (18) ആ​ണ് മ​രി​ച്ച​ത്. ആ​ലു​വ – പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ കോ​ട്ട​പ്പു​റം ടൈ​ൽ മാ​ളി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ലു​വ ഉ​ളി​യ​ന്നൂ​ർ ക​ണ്ണം​കു​ള​ത്ത് വീ​ട്ടി​ൽ ടി​നു (18)വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ലു​വ കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കും വാ​രി​യെ​ല്ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ ഇ​യാ​ളു​ടെ നി​ല​യും ഗു​രു​ത​ര​മാ​ണ്.

ന​വീ​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ന​വീ​ൻ മ​രിക്കുകയായിരുന്നു. ഇ​രു ബൈ​ക്കു​ക​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. മാ​ഞ്ഞാ​ലി ശ്രീ​നാ​രാ​യ​ണ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ഡി​പ്ലോ​മ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ര​ണ്ടു​പേ​രും. ന​വീ​നി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. അ​മ്മ: ജ​ല​ജ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാൽപ്പാറയിൽ ആംബുലൻസ് ആക്രമിച്ച് കാട്ടാന ; വാഹനത്തിന്റെ കണ്ണാടി തകർത്തു

0
വാൽപ്പാറ: മൃതദേഹം കൊണ്ടുപോയി മടങ്ങുന്നതിനിടെ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ...

ദലിത് ഉപസംവരണം : ആർഎസ്എസ് നിർദേശമെന്ന് തേജസ്വി

0
ന്യൂഡൽഹി : ദലിത് വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തെച്ചൊല്ലി കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാനും (എൽജെപി–റാം...

ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു

0
ഭുവനേശ്വര്‍ : ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ...

തൈക്കൂടം പാലത്തിൽ വാഹനാപകടം ; അപകടത്തിൽപ്പെട്ടത് അരൂരിലേക്ക് മീനുമായി പോയ ലോറി

0
വൈറ്റില: കൊച്ചി വൈറ്റിലയിലെ തൈക്കൂടം പാലത്തിൽ വാഹനാപകടം. മീൻ വണ്ടി മറിഞ്ഞ്...