എൻഫീൽഡിനുള്ള അടുത്ത പണി വരുന്നു ; 2 ലക്ഷം രൂപയിൽ താഴെ വിലയിൽ ബൈക്ക് പുറത്തിറക്കാൻ ഹാർലി ഡേവിഡ്സൺ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ വിപണിയിൽ പുതിയൊരു വില കുറഞ്ഞ ബൈക്ക് കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഹാർലി ഡേവിഡ്സൺ. ഹീറോ മോട്ടോകോർപ്പുമായി ചേർന്ന് ഹാർലി ഡേവിഡ്‌സൺ എക്സ്440 എന്ന മോട്ടോർസൈക്കിൾ അവതരിപ്പിച്ചതിന് ശേഷം അതിനെക്കാൾ വില കുറഞ്ഞ ബൈക്ക് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 2.39 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുമായി വരുന്ന എക്സ്440 മോട്ടോർസൈക്കിൾ ഇതിനകം തന്നെ ഇന്ത്യയിൽ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. ഹാർലി ഡേവിഡ്‌സൺ എക്സ്440 മോട്ടോർസൈക്കിളിനെക്കാൾ വില കുറഞ്ഞതായിരിക്കും ഇനി അവതരിപ്പിക്കാൻ പോകുന്ന മോഡൽ എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 2 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്കുകളുടെ വിപണിയിൽ ആധിപത്യം നേടാനാണ് ലോകപ്രശസ്ത മോട്ടോർസൈക്കിൾ ബ്രാന്റിന്റെ അടുത്ത ലക്ഷ്വം. റോയൽ എൻഫീൽഡ് ആധിപത്യം പുലർത്തുന്ന സെഗ്മെന്റിലേക്കാണ് ഹാർലി ഡേവിഡ്സൺ ചുവടുവെയ്ക്കുന്നത് എന്നും ശ്രദ്ധേയമാണ്.

അടുത്തിടെ പുറത്ത് വന്ന ഒരു സ്പൈ ഷോട്ടിൽ ഹാർലി-ഡേവിഡ്സൺ എക്സ്440 മോട്ടോർസൈക്കിളുമായി ഏറെ സാമ്യതയുള്ള ഒരു ടെസ്റ്റ് മ്യൂൾ കണ്ടെത്തി. പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് പരീക്ഷണം നടത്തുന്ന ബൈക്കിന്റെ എഞ്ചിൻ എക്സ്440 മോഡലിന്റെ എഞ്ചിനിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ടെസ്റ്റ് മ്യൂളിലെ ഈ പുതിയ പവർ യൂണിറ്റ് ഹീറോ കരിസ്മ എക്സ്എംആർ മോട്ടോർസൈക്കിളിലേതിന് സമാനമാണെന്നും സൂചനകളുണ്ട്. വില കുറയ്ക്കാനായി ഹീറോയുടെ ഈ എഞ്ചിനും ഹാർലി ഡേവിഡ്സൺ ബ്രാന്റിങ്ങുമായി ബൈക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന മോട്ടോർസൈക്കിളിന് ‘ഹാർലി-ഡേവിഡ്‌സൺ എക്സ്210’ എന്നായിരിക്കും പേരെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇതെല്ലാം വെറും സൂചനകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളാണ്. കമ്പനിയുടെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. റോയൽ എൻഫീൽഡ് ഹണ്ടർ 350, ജാവ റേഞ്ച് മോട്ടോർസൈക്കിളുകൾ എന്നിവയ്‌ക്കെതിരെയായിരിക്കും പുതിയ ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിൾ മത്സരിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഹീറോ കരിസ്മ XMR ബൈക്കിൽ 210 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 9,250 ആർപിഎമ്മിൽ 25.15 ബിഎച്ച്പി പവറും 7,250 ആർപിഎമ്മിൽ 20.4 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന രീതിയിലാണ് ട്യൂൺ ചെയ്തിരിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സും ഇതിനൊപ്പം ഉണ്ട്. ഹാർലി-ഡേവിഡ്‌സൺ X440 മോട്ടോർസൈക്കിൾ 440 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 27 ബിഎച്ച്പി പവറും 38 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.പവർ ഔട്ട്പുട്ടിൽ ചെറിയ മാറ്റമേ ഉള്ളുവെങ്കിലും രണ്ട് എഞ്ചിനുകളുടെയും ടോർക്ക് വളരെ വ്യത്യസ്തമാണ്. വില കുറഞ്ഞ ഹാർലി ഡേവിഡ്സൺ ബൈക്ക് പുറത്തിറങ്ങിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് റോയൽ എൻഫീൽഡിനെ തന്നെയായിരിക്കും 2 ലക്ഷം രൂപയിൽ താഴെ വിലയുള്ള റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇത് വലിയ തിരിച്ചടിയാകും. പുതിയ ഹാർലി ഡേവിഡ്സൺ ബൈക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റഡാർ സിഗ്നൽ നഷ്ടപ്പെട്ട് പാക് വിമാനം : അറബിക്കടലിൽ തകർന്നു വീണതായി സംശയം ;...

0
ഇസ്‌ലാമാബാദ് : അഞ്ച് ക്രൂ അംഗങ്ങളുമായി ഷാർജയിൽനിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന പാകിസ്ഥാന്റെ...

മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രി...

0
കൊച്ചി: മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം...

ഇ.ഡി ആക്രമണക്കേസ് : എം. വി. ഗോവിന്ദന്റെയടക്കം കോളുകൾ എസ്ഐടി പരിശോധിക്കും

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി...

രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ...

0
ന്യൂഡൽഹി: രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി...