റീല്‍സ് ചിത്രീകരണത്തിനിടെ വിദ്യാര്‍ത്ഥി കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ റീല്‍സ് ചിത്രീകരണത്തിനിടെ വിദ്യാര്‍ത്ഥി കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇന്‍സ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച 20 കാരനായ യുവാവ് കോളേജ് കെട്ടിടത്തിന്റെ ജനാലയുടെ സണ്‍ ഷെയ്ഡില്‍ നിന്ന് വീഴുകയായിരുന്നു. ഒന്നാം വര്‍ഷ ബാച്ച്‌ലര്‍ ഓഫ് സയന്‍സ് വിദ്യാര്‍ഥിയായ അശുതോഷ് സാവോ ആണ് മരിച്ചത്. തന്റെ അഞ്ച് സുഹൃത്തുക്കളോടൊപ്പം കോളജ് കെട്ടിടത്തിന്റെ ടെറസിലേക്ക് ഇന്‍സ്റ്റഗ്രാം റീലുകള്‍ ഷൂട്ട് ചെയ്യാന്‍ പോയതായിരുന്നു സാവോ.

ഗവണ്‍മെന്റ് സയന്‍സ് കോളേജില്‍ ഉച്ചയോടെയാണ് സംഭവം. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ഇയാളെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ഓടിയെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...