പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച അനിശ്ചിതത്വത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച അനിശ്ചിതത്വത്തിൽ. സിപിഐ പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ സിപിഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. സിപിഐയുടെ വാശിക്ക് മുന്നിൽ വിട്ടുവീഴ്ച ചെയ്യണമോ എന്ന കാര്യം നിലവിൽ പുരോഗമിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.പ്രതിപക്ഷ ഉപനേതൃ പദവി വേണമെന്ന സിപിഐയുടെ കടുത്ത നിലപാട് ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് എൽഡിഎഫ് കൺവീനർ സിപിഐ ആസ്ഥാനത്തെത്തി ചർച്ച നടത്തട്ടെ എന്ന് തീരുമാനത്തിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം എത്തിച്ചേർന്നത്.

ഇന്ന് തീരുമാനിച്ചിരുന്ന ചർച്ചയിൽ അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് പാർട്ടിയെ പരസ്യമായി വിമർശിക്കുന്ന സിപിഐ നിലപാടിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍റെ വാക്കുകളിൽ അത് വ്യക്തം. സിപിഎം സ്വരം കടുപ്പിച്ചതോടെ ഒന്നു മയപ്പെട്ടിട്ടുണ്ട് സിപിഐ.മുന്നണിയുടെ ഒറ്റക്കെട്ടായുള്ള പോക്കിന് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന അഭിപ്രായം സിപിഎമ്മിനുള്ളിൽ ഉണ്ട്. എന്നാൽ സിപിഐ പരസ്യ വിമർശനങ്ങൾ ഉന്നയിക്കുന്നത് കൊണ്ട് വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന് അഭിപ്രായം നേതൃത്വം സ്വീകരിക്കുന്നു എന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...