ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് ; പ്രതികളെ മോചിപ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കണം : സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ക്ക് ഇളവ് അനുവദിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സംസ്ഥാനത്തോട് ആവശ്യപ്പെട്ട് സുപ്രിംകോടതി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും കോടതി നോട്ടിസ് അയച്ചിരുന്നു. 11 പ്രതികളെയും കേസിന്റെ ഭാഗമാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. സിപിഐഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലാല്‍, സാമൂഹിക പ്രവര്‍ത്തകര്‍ രൂപ് രേഖ റാണി തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 15 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍ സ്വാതന്ത്രരാക്കിയത്. ഈ നടപടിക്കെതിരെ കൂട്ടബലാത്സംഗക്കേസിലെ ഇര രംഗത്ത് എത്തിയിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമായെന്ന് അവര്‍ അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...