ബിൽക്കിസ് ബാനു കേസ് ; പ്രതികൾ ഒളിവിൽ തന്നെ, കോടതിയലക്ഷ്യക്കേസിന് അപേക്ഷിക്കുമെന്ന് അഭിഭാഷക

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികൾ കീഴടങ്ങുമെന്നാണ് കരുതുന്നതെന്ന് അഭിഭാഷക ഷോഭ ഗുപ്ത. അല്ലെങ്കിൽ കോടതി ജാമ്യമില്ലാ വാറന്റയക്കും. കോടതിയലക്ഷ്യക്കേസ് എടുക്കാൻ തങ്ങൾ അപേക്ഷിക്കുമെന്ന സൂചനയും ബിൽക്കിസിന്റെ അഭിഭാഷക ഷോഭ നൽകി. ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോളും രണ്ടാഴ്ച കൂടുമ്പോൾ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ ഇവർ ഹാജരാകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇവർ സുപ്രീംകോടതിയെ അറിയിച്ചിട്ടുമുണ്ട്. അതിനാൽ, കീഴടങ്ങാതിരുന്നാൽ കോടതി ഗൗരവമായെടുക്കും. ഇതേ ബെഞ്ചിൽ പുനഃപരിശോധനാ ഹർജി നൽകിയാലും വിധി വ്യത്യസ്തമാകാനിടയില്ല. മഹാരാഷ്ട്രസർക്കാരിനോട് ഇളവിന് അപേക്ഷിക്കണമെങ്കിലും ജയിലിൽ ഹാജരാകണം.

ഇതേസമയം, വിവരങ്ങൾ മറച്ചുവെച്ച് ഹർജിനൽകിയതിന് സുപ്രീംകോടതിയുടെ വിമർശനം നേരിട്ട രാധേശ്യാം ഷാ 15 മാസമായി നാട്ടിലില്ലെന്നാണ് അച്ഛൻ പറയുന്നത്. എന്നാൽ, ഷായും മറ്റുള്ളവരും ഞായറാഴ്ചവരെ സ്ഥലത്തുണ്ടായിരുന്നതായും വിധിവന്നതോടെ മുങ്ങിയതായുമാണ് പരിസരവാസികൾ നൽകുന്ന സൂചനകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം ; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി....

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...