ബെംഗളൂരു: ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ എട്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ബിനീഷിന്റെ ബിനാമികളെന്നു കണ്ടെത്തിയവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്നും ആരും ഹാജരായിട്ടില്ല.
അതേസമയം കേസന്വേഷണത്തിന്റെ പുരോഗതി അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ കോടതിയെ അറിയിക്കും. കേരളത്തില്‍ വിവിധയിടങ്ങളിലായി പരിശോധനകളില്‍ പിടിച്ചെടുത്ത രേഖകളാണ് ഇനി ഇഡി കാര്യമായി പരിശോധിക്കുക. ബിനീഷിനെതിരെ മറ്റ് കേന്ദ്ര ഏജന്‍സികള്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കില്‍ അതും നാളെ കോടതിയില്‍ അറിയിക്കും.