തമ്മിലടിച്ചത് പാര്‍ക്കിങ്ങിനെച്ചൊല്ലി ; ബിന്ദു അമ്മിണിയുടെ വാദങ്ങള്‍ തള്ളി കേരളാ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിപിഎം ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ വാദങ്ങള്‍ തള്ളി കേരളാ പോലീസ്. കോഴിക്കോട് ആക്രമണത്തിന് പിന്നില്‍ ബിന്ദു അമ്മിണി ഉയര്‍ത്തുന്ന വാദങ്ങള്‍ ബാലിശമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമം അരങ്ങേറിയത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് വാക്കേറ്റമാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റും ചെയ്തു. അല്ലാതെ സംഘപരിവാര്‍ ഗൂഡാലോചനയുണ്ടെന്ന അമ്മിണിയുടെ വാദം ശരിയല്ലെന്നും പോലീസ് പറഞ്ഞു.

എന്നാല്‍, തന്നെ മര്‍ദിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് സംഭവത്തില്‍ പ്രതിയാക്കപ്പെട്ട മോഹന്‍ദാസ് വ്യക്തമാക്കി. അമ്മിണി തന്നെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടില്ല. താന്‍ മര്‍ദിക്കുന്നത് മാത്രമാണ് ഇവര്‍ എഡിറ്റ് ചെയ്ത് പുറത്തുവിട്ടിരിക്കുന്നത്. അതിനാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും മോഹന്‍ദാസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മത്സ്യതൊഴിലാളിയായ മോഹന്‍ദാസും ഇടത് സഹയാത്രികയുമായ ബിന്ദു അമ്മിണിയും തമ്മില്‍ കയ്യാങ്കളിയിലേയ്ക്ക് കലാശിച്ചത്. ബിന്ദു അമ്മിണി ഇയാളുടെ ഫോണ്‍ തല്ലിപ്പൊളിക്കുന്നതും ഇയാളുടെ മുണ്ടുരിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബിന്ദു അമ്മിണിയില്‍ നിന്നുള്ള മര്‍ദനത്തില്‍ ഇയാള്‍ക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...