സക്കീര്‍ ഹുസൈന്‍ ബാങ്കോക്കില്‍ പോയത് ബിനീഷിനു വേണ്ടി ; പാവപ്പെട്ടവന്റെ പാര്‍ട്ടിയിലെ അധോലോക രാജാക്കന്മാര്‍ കുടുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരികടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയും സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള ബിസിനസ് ഇടപാടുകള്‍ അന്വേഷിക്കുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിയെ അറിയിക്കാതെ നടത്തിയ ബാങ്കോക്ക് യാത്രകളിലെ ദുരൂഹതയെ തുടര്‍ന്നാണ് അന്വേഷണം.

സക്കീര്‍ ഹുസൈനെ സസ്പെന്‍ഡ് ചെയ്ത സിപിഎം കുറ്റം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. അതില്‍ സക്കീര്‍ ഹുസൈന്‍ ആറു തവണയാണ് ബാങ്കോക്കില്‍ പോയതായി പറയുന്നത്. മയക്കുമരുന്നു വ്യാപാരത്തിനു കുപ്രസിദ്ധമായ ബാങ്കോക്കില്‍ സക്കീര്‍ ഹുസൈന്‍ പോയത് ബിനീഷ് കോടിയേരിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്നാണ് സൂചനകള്‍.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനും സിപിഎം കളമശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനും വലിയ സൗഹാര്‍ദത്തിലായിരുന്നു. പല കേസുകളില്‍ പെട്ടിട്ടും പാര്‍ട്ടിയില്‍ പിണറായി വിജയന്റെ വിരുദ്ധ ഗ്രൂപ്പിലായ സക്കീറിന് സംരക്ഷണം ലഭിച്ചിരുന്നത് ഈ കാരണത്താലാണ്. ബിനീഷ് കോടിയേരിയുടെ ഇടപാടുകളുടെ ഭാഗമായാണ് മുമ്പ് ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി സക്കീറും സംഘവും പണം വാങ്ങിയതെന്നും പറയപ്പെടുന്നു.

2018ല്‍ ബാങ്കോക്ക് യാത്ര കഴിഞ്ഞെത്തിയ സക്കീര്‍ ഹുസൈന്‍ കൊച്ചിയിലെ ഒരു സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപ നിക്ഷേപിച്ചത് കണ്ടെത്തിയിട്ടുണ്ട്. പത്തു വര്‍ഷത്തിനിടെ സക്കീര്‍ ഹുസൈന്‍ സമ്പാദിച്ച കോടികളുടെ സ്വത്തിന് ബിനീഷ് കോടിയേരിയുടെ ഇടപാടുകളുമായി ബന്ധമുണ്ട്. ബിനീഷിന്റെ കേസന്വേഷിക്കുന്ന ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സക്കീറിനെയും ചോദ്യം ചെയ്യും. അങ്ങനെ വന്നാല്‍ എറണാകുളം കേന്ദ്രമായ ചില പ്രമുഖ സിപിഎം നേതാക്കളുടെ ബന്ധവും പുറത്തുവരാം. സക്കീറിനെ സംരക്ഷിക്കാന്‍ ജില്ലയിലെ നേതാക്കളില്‍ പ്രമുഖരായ ചിലരുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...