ബാംഗ്ലൂര്‍ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കൊടിയേരിയുടെ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റി. നിലവിലെ ജഡ്ജി ബഞ്ച് മാറുന്നതിലാണ് നടപടി. എന്നാല്‍ ഇപ്പോഴത്തെ ജഡ്ജി തന്നെ തുടര്‍ന്നും കേസില്‍ വാദം കേള്‍ക്കണമെന്ന് ബിനീഷ് ആവശ്യപ്പെട്ടു. ബിനീഷിന്റെ പിതാവിനെ കാണാന്‍ പരോള്‍ വേണമെന്ന ആവശ്യം എന്‍ഫോഴ്സ്മെന്റ് ഡയറ്കറേറ്റ് എതിര്‍ത്തു.
ജാമ്യവുമായി ബന്ധപ്പെട്ട് പുതിയ ബഞ്ചിനെ സമീപിക്കാന്‍ കോടതി ബിനീഷിന് നിര്‍ദ്ദേശം നല്‍കി. അതേസമയം നിരവധി തവണയാണ് ഇതിനോടകം ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. കേസില്‍ വാദം കേള്‍ക്കവെ തന്റെ അക്കൗണ്ടിലേക്ക് വരൂന്ന തുകയുടെ ഉറവിടം എവിടെ നിന്നൊക്കെയാണെന്ന് ബിനീഷ് കൊടിയേരി വ്യക്തമാക്കിയിരുന്നു.