കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം വീണ്ടും തടസ്സപ്പെട്ടു ; ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു

For full experience, Download our mobile application:
Get it on Google Play

പനാജി : കനത്ത മഴയില്‍ കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു.

ഓള്‍ഡ് ഗോവ കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്‌റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞത്. ഇരുഭാഗത്തേക്കുമുള്ള സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്. കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍ – (ഈ ട്രെയിനുകള്‍ പനവേലിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ സര്‍വീസുണ്ടാകില്ല. കര്‍ജാത്, പുണെ വഴിയാകും സര്‍വീസ്)
1. 06345- ലോക്മാന്യതിലകില്‍ നിന്ന് പുറപ്പെട്ട ലോക്മാന്യ തിലക്-തിരുവനന്തപുരം ട്രെയിന്‍
2. 02618-നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട നിസാമുദ്ദീന്‍-എറണാകുളം ട്രെയിന്‍
3. 04696- അമൃത്സറില്‍ നിന്ന് പുറപ്പെട്ട അമൃത്സര്‍-കൊച്ചുവേളി വീക്കിലി സ്‌പെഷ്യല്‍
(മഡ്ഗാവിനും പനവേലിനും ഇടയില്‍ സര്‍വീസില്ലാത്ത ട്രെയിനുകള്‍)
4. 01224-എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം-ലോക്മാന്യതിലക് തുരന്തോ ബൈവീക്കിലി
5. 09261- കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി പോര്‍ബന്ദര്‍ വീക്കിലി
6. 02977-എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം-അജ്മീര്‍ വീക്കിലി
7. 024432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി, 06345 ലോക്മാന്യതിലക്-തിരുവനന്തപുരം, 01150 പുണെ-എറണാകുളം വീക്കിലി എന്നീ ട്രെയിനുകളുടെ യാത്രയും തടസ്സപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...