ബിനീഷ് കോടിയേരിയുടെ മുഖ്യപങ്കാളി മുങ്ങി ; അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ സി ബി ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മുഖ്യപങ്കാളിയായ തളിപ്പറമ്പ് സ്വദേശിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത്  എത്തുന്നതിനു മുന്‍പേ കൂട്ടാളി മുങ്ങി. തളിപ്പറമ്പ് കുന്നോന്‍വളപ്പില്‍ ഷബീലാണ് (35) അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ മുങ്ങിയത്.

ഷബീലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ച്‌ നോട്ടീസ് അയച്ചിരുന്നു. ഇയാള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് നര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ തളിപ്പറമ്പില്‍ എത്തി പരിശോധന നടത്തിയത്.

ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതികളായ ബെംഗളൂരു മയക്കുമരുന്ന് കേസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചന നേരത്തേ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ബിസിനസുകാരനെന്ന വ്യാജേനെയാണ് കന്നഡ ചലച്ചിത്ര താരങ്ങളുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നത്. പിടിയിലായ കന്നഡ സിനിമാ താരങ്ങളുടെ മൊഴികളിലൂടെയാണ്‌ ഇയാളുടെ പേരും പുറത്തുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...