ബിനീഷിന്റെ വീട്ടിലെ സംഭവങ്ങള്‍ ബിനീഷിന് തന്നെ തിരിച്ചടിയാകുമെന്ന് നിയമ വിദഗ്ദ്ധര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബെംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡില്‍ ഇടപെടാന്‍ ശ്രമിച്ച സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നടപടി അപക്വമെന്ന് നിയമവിദഗ്ദ്ധര്‍. കേസില്‍ ബിനീഷിന് തിരിച്ചടിയാവാനും സാദ്ധ്യത.

ഇന്ത്യന്‍ മണി ലോണ്ടറിംഗ് ആന്‍ഡ് സെര്‍ച്ച്‌ ആക്‌ട് 2005 അനുസരിച്ചുള്ള നിയമ പരിരക്ഷയോടെയാണ് ഇ.ഡി റെയ്ഡ് നടത്തുക. സഹകരിക്കേണ്ടത് വീട്ടുകാരുടെ നിയമപരമായ ബാദ്ധ്യതയാണ്. പുറത്തുള്ള ആര്‍ക്കും ഇടപെടാനാവില്ല. കുട്ടി അമ്മയോടൊപ്പമായിരുന്നു. ഭക്ഷണമോ, മരുന്നോ,സാമീപ്യമോ നിഷേധിച്ചെന്ന് പരാതിപ്പെടാന്‍ അമ്മയ്ക്ക് മാത്രമേ അവകാശമുള്ളൂ. പരാതി നല്‍കേണ്ടത് ഇ.ഡിക്കാണ് മറ്റാരെങ്കിലും നല്‍കിയ പരാതിയുമായി ബാലാവകാശ കമ്മീഷന്‍ എത്തുന്നത് നിയമപരമായി തെറ്റാണ്. ഇ.ഡി ഉദ്യോഗസ്ഥര്‍ അസി.ഡയറക്ടര്‍ക്ക് നല്‍കുന്ന 17എ ഓണ്‍ ആക്‌ഷന്‍ റിപ്പോര്‍ട്ടില്‍ ഇത് പരാമര്‍ശിച്ചാല്‍ സെര്‍ച്ചിനെ തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ബാലാവകാശ കമ്മീഷന്‍ വിചാരണ നേരിടേണ്ടിവരും

ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ലോക്കല്‍ പോലീസിനാകില്ലെന്ന് പ്രമുഖ അഭിഭാഷകന്‍ അജയകുമാര്‍ പറഞ്ഞു. റെയ്ഡ് എത്രനേരം വേണമെങ്കിലും തുടരാം. വീട്ടിലുള്ള ആര്‍ക്കും പുറത്തേക്ക് പോകാനാവില്ല. വീട്ടില്‍ നിന്ന് പര്‍സ്യു ബിനാമി വസ്തുവായ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തെന്ന് രേഖപ്പെടുത്തിയ ഫോറം 2ല്‍ വീട്ടുകാര്‍ ഒപ്പിടാതിരുന്നാല്‍ പ്രതിക്ക് എതിരായി തീരും. വസ്തുക്കള്‍ വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ കണ്ടെടുക്കണമെന്ന് വ്യവസ്ഥയില്ല. വീട്ടുകാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഇ.ഡി ടീമിലില്ലാത്ത ഒന്നോ രണ്ടോ പേര്‍ ഒപ്പിട്ടാല്‍ മതി. കണ്ടെടുത്തത് വീട്ടില്‍ നിന്ന് അല്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്വം പ്രതിക്കാണ്.

വീട്ടിലെ സംഭവങ്ങള്‍ ബിനീഷിന് എതിരാകുമെന്ന് അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡും പറഞ്ഞു. സാധനങ്ങളുടെ പട്ടികയില്‍ ഒപ്പിടാതിരുന്നാല്‍, എതിര്‍ വിശദീകരണം വിചാരണവേളയില്‍ നല്‍കാനുള്ള സാദ്ധ്യതയാണ് ഇല്ലാതാകുന്നത്. ഇ.ഡിക്കെതിരെ പരാതി കിട്ടിയാല്‍ വാങ്ങിവയ്ക്കാമെന്നല്ലാതെ നിയമപരമായി ഒന്നും ചെയ്യാന്‍ ബാലാവകാശ കമ്മീഷനും പോലീസിനും കഴിയില്ല.
സെര്‍ച്ച്‌ നടത്തുമ്പോള്‍ നടപടികള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ എന്‍ഫോഴ്സ്‌മെന്റിനെ ഒന്നും ചെയ്യാന്‍ പോലീസിനോ മറ്റാര്‍ക്കെങ്കിലുമോ കഴിയില്ലെന്ന് പ്രമുഖ നിയമവിദഗ്ദ്ധന്‍ ചെറുന്നിയൂര്‍ പി. ശശിധരന്‍ നായര്‍ പറഞ്ഞു. അതേസമയം, മനുഷ്യാവകാശം ലംഘിക്കാന്‍ ഇ.ഡിക്ക് അധികാരവുമില്ല.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...