ബിനീഷ് കോടിയേരി നല്ല ചെറുക്കനാ, അവനെ എനിക്കറിയാം : പി സി ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിനീഷ് കോടിയേരി നല്ല ചെറുക്കനാണെന്ന് പി സി ജോർജ്. ബിനീഷിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും കുഴിയിൽ വീണ പന്നിക്ക് കല്ലും തടിയെന്ന പോലെയാണ് ബിനീഷിനെ താറടിക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു. ബിനീഷ് കോടിയേരിയും ഷോൺ ജോർജും നീനു മോഹൻദാസും ചേർന്ന് എറണാകുളം ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സി ജോർജ്.

ബിനീഷിനെ പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത്ര ആർക്കും അറിയില്ല. കണ്ണൂരുകാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതലാണ്. അതിന്റേതായ കുഴപ്പത്തിനപ്പുറം കൂടുതലൊന്നുമില്ല. പഠിക്കുന്ന കാലം മുതലേ അങ്ങനെയാ. എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇവരെ അറസ്റ്റ് ചെയ്യാൻ നിന്നത്. അന്ന് ഇവന്റെ അമ്മ കരഞ്ഞു. കോടിയേരി മിണ്ടാതിരുന്നു. മടുത്തപ്പോൾ ഞാൻ ഈരാറ്റുപേട്ട കൊണ്ടുപോയി മൂന്നുമാസം എന്റൊപ്പം താമസിപ്പിച്ചു. നല്ല പയ്യനാ. കഞ്ഞി വെക്കാൻ വരെ ഉഷക്ക് കൂട്ടായിരുന്നു. പാവം ചെറുക്കനാ. നല്ലചെറുപ്പക്കാരനെ കുറിച്ച് നെഗറ്റീവ് ഇമേജ് ഉണ്ടാക്കരുത്.

അവൻ പണം ഉണ്ടാക്കാൻ പോയി. കുറ്റം പറയാൻ പറ്റുമോ. ഒരു വർഷം കർണ്ണാടകയിൽ ജയിലിൽ കിടന്നിട്ട് എന്തെങ്കിലും തെളിയിക്കാൻ കഴിഞ്ഞോ. ഷോൺ രണ്ട് വർഷമായി പാലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഞാൻ ഉദ്ഘാടനം ചെയ്ത് അരമണിക്കൂർ കൊണ്ടുതന്നെ നാല് കേസ് കിട്ടിയിട്ടുണ്ട്. പിള്ളേരുടെ തൊഴിൽ നടക്കും. പിള്ളേരെക്കെ നന്നായി വരട്ടെ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തെ എ.ഐ. ഹബ്ബാക്കി മാറ്റും ; ഐ.ബി.എസിന്റെ പുതിയ കമ്പനി നാവിക് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

0
കൊച്ചി : രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി...

കായംകുളത്ത് 25കാരിയുടെ മരണം : ചികിത്സപ്പിഴവെന്ന് ആരോപണം ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

0
ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന...

സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

0
കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...