കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെ പോലെ ഇപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണുള്ളതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബിനിഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തിലാണ് പികെ ഫിറോസിന്റെ പരാമര്‍ശം. ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ അന്വേഷണങ്ങള്‍ നടക്കാതിരുന്നത് പാര്‍ട്ടി സംരക്ഷണം നല്‍കിയതിനാലാണെന്നും പി കെ ഫിറോസ് കോഴിക്കോട്ട് പറഞ്ഞു.
ബിനിഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ കൊച്ചി ഓഫീസ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ സ്വത്തുകള്‍ മരവിപ്പിക്കാനും ഇഡി നിര്‍ദേശം നല്കി.
സ്വര്‍ണക്കടത്ത് കേസ്, ബെംഗളൂരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ബിനീഷിനെതിരെ കേസെടുത്തത്.