കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യസ്ഥിതി തീരെ മോശം : ബിനീഷ് കോടിയേരി കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: പിതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യസ്ഥിതി തീരെ മോശമാണെന്നും അടിയന്തിരമായി കുറച്ച്‌ ദിവസം നാട്ടില്‍ കുടുംബത്തെ കാണാന്‍ ജാമ്യം അനുവദിക്കണമെന്നും കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി ബിനീഷ് കോടിയേരി. കള‌ളപ്പണം വെളുപ്പിച്ച കേസില്‍ തടവില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇന്ന് ബിനീഷിന്റെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.

കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനില മോശമായതിനാല്‍ ഇടക്കാല ജാമ്യം ബിനീഷിന് അനുവദിക്കണമെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇക്കാര്യത്തില്‍ തടസമെന്താണെന്ന് കോടതിയും ചോദിച്ചു. എന്നാല്‍ ഇഡിയ്‌ക്ക് വേണ്ടി കേസില്‍ ഹാജരായ സോളിസി‌റ്റര്‍ ജനറല്‍ ഇത് ശക്തമായി എതിര്‍ത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യം നേടാന്‍ നിയമമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസ് ഇനി ഒരാഴ്‌ചയ്‌ക്ക് ശേഷം മേയ് 12ന് പരിഗണിക്കാന്‍ കോടതി മാ‌റ്റി. കഴിഞ്ഞ ഏഴ് മാസങ്ങളായി കള‌ളപ്പണം വെളുപ്പിച്ച കേസില്‍ ബിനീഷ് റിമാന്‍ഡില്‍ കഴിയുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...