കോവിഡ് പ്രതിരോധം ; സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം തേടി പത്തനംതിട്ട പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും ക്ഷേമം ഉറപ്പാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം തേടി പോലീസ്. കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരുടെ ക്ഷേമം ഉറപ്പാക്കാനും നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.

കോവിഡ് പ്രതിരോധത്തില്‍ പൊതുജനപങ്കാളിത്തം കൂടി ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് നടപടി. കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എത്തിക്കുക, അടിയന്തിര സന്ദര്‍ഭങ്ങളില്‍ ആശുപത്രിയിലേക്കും മറ്റുമുള്ള യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക തുടങ്ങിയ സേവനങ്ങള്‍ ഉറപ്പാക്കും. ആശുപത്രികളിലും കോവിഡ് പരിചരണ കേന്ദ്രങ്ങളിലും കഴിയുന്നവര്‍ക്ക് ചികിത്സയും പരിചരണവും കിട്ടുമ്പോള്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് പിന്തുണയും സഹായവും നല്‍കാന്‍ സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണ് എന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് നടപടി.

കണ്ടെയ്ന്‍മെന്റ് സോണുകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുവേണ്ട നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായും വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്‍ അതത് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ മാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസ് സ്റ്റേഷന്‍ തലത്തില്‍ വോളണ്ടിയര്‍മാരുടെ ലിസ്റ്റ് ശേഖരിക്കാനും രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും ക്ഷേമവും അവര്‍ക്ക് വേണ്ട അവശ്യവസ്തുക്കളുടെ വിതരണവും ഉറപ്പാക്കാനും മറ്റുമായി ജില്ലാ സി ബ്രാഞ്ചിലെ ഒരു എസ്.ഐ യെയും രണ്ടു പോലീസുദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് ശേഖരിച്ചുവരികയാണെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...