ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബെംഗളൂരു സെഷന്‍സ് കോടതിയുടേതാണ് നടപടി.
ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ഈ മാസം 18ന് ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചിട്ടുണ്ട്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ബിനീഷ് അറസ്റ്റിലായത്. ബിനീഷിന്റെ വസതിയില്‍നിന്ന് അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.