മൈലപ്ര, അയിരൂര്‍ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ : പുനര്‍ നറുക്കെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര, അയിരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ പുനര്‍ നറുക്കെടുപ്പ് നടത്തി. നേരത്തെ സെപ്റ്റംബര്‍ 28ന് മൈലപ്ര ഗ്രാമപഞ്ചായത്തിലേക്കും 29ന് അയിരൂര്‍ ഗ്രാമപഞ്ചായത്തിലേക്കുമുള്ള സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മൈലപ്ര പഞ്ചായത്തിലെ ഏഴാം വാര്‍ഡും, അയിരൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡും തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ഹൈക്കോടതിയുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിര്‍ദേശപ്രകാരമാണ് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ പുനര്‍ നറുക്കെടുപ്പ് നടത്തിയത്.

പുനര്‍ നറുക്കെടുപ്പ് പ്രകാരം മൈലപ്ര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് ഒന്ന് (പേഴുംകാട്), രണ്ട് (മേക്കൊഴൂര്‍), നാല് (മണ്ണാറക്കുളഞ്ഞി), അഞ്ച് (പഞ്ചായത്ത് വാര്‍ഡ്), ആറ് (കാറ്റാടി വലിയതറ), 10 (കാക്കാംതുണ്ട്), 13 (മുള്ളന്‍കല്ല് ) എന്നിവ സ്ത്രീസംവരണ വാര്‍ഡുകളും വാര്‍ഡ് 11 (ഇടക്കര) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ഇട്ടിയപാറ), രണ്ട് (കടയാര്‍), നാല് (പന്നിക്കുന്ന്), അഞ്ച് (പൊടിപ്പാറ), എട്ട് (ഇടപ്പാവൂര്‍), ഒമ്പത് (കൈതകോടി), 15 (കാഞ്ഞീറ്റുകര), 16 (തടിയൂര്‍) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളും വാര്‍ഡ് ആറ് (പ്ലാങ്കമണ്‍) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...

കന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി...

0
കൊച്ചി: മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക്...