പൗരത്വ നിയമ ഭേദഗതിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : ബിനോയ് വിശ്വം എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. നിയമ ഭേദഗതിക്കെതിരെ സിപിഐ നിയമ പോരാട്ടം നടത്തുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും എംപി പറഞ്ഞു. നിലവില്‍ ഉള്ള കേസില്‍ സിപിഐ കക്ഷി ചേരും. ഹിന്ദു രാഷ്ട്രമാണ് ആര്‍എസ്എസ് ലക്ഷ്യം ഹിന്ദു രാഷ്ട്ര നിര്‍മിതിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് പൗരത്വ നിയമ ഭേദഗതി. നെഹ്റുവിനെ കോണ്‍ഗ്രസ് മറന്നാലും തങ്ങള്‍ മറക്കില്ല. കേരളത്തില്‍ നിയമം നടപ്പിലാക്കില്ലെന്ന് കേരളം നേരത്തെ പ്രഖ്യാപിച്ചതാണ്.അത് ഇവിടെ നടപ്പിലാക്കില്ല. ഇത് ഹിന്ദുകള്‍ക്ക് വേണ്ടിയല്ല. ബ്രാഹ്മണര്‍ക്കും, ക്ഷത്രിയര്‍ക്കും മാത്രം വേണ്ടിയാണ് നിയമം. മുസ്ലിങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളെ ഉള്‍പ്പെടെ ലക്ഷ്യം വെക്കുന്നതാണ് നിയമം. രാഷ്ട്രത്തിന് ഒരു മതം ഉണ്ടെന്ന് സ്ഥാപിക്കാനാണ് ആര്‍എസ്എസ് ശ്രമം. അങ്ങനെ ഉണ്ടായാല്‍ ഇന്ത്യ തകരും. അതിനാല്‍ രാഷ്ട്രീയ സമരത്തിനൊപ്പം നിയമ പോരാട്ടവും നടത്തുമെന്നും എംപി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...