ബയോബിന്നുകളിൽ ശേഖരിക്കുന്ന ജൈവമാലിന്യം ഹരിത കർമ്മ സേന വളമാക്കി വിൽക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭാ പരിധിയിൽ സ്ഥാപിച്ച ബയോ ബിന്നുകളിൽ ശേഖരിക്കുന്ന ജൈവമാലിന്യം ഹരിത കർമ്മ സേന വളമാക്കി വിൽക്കും. പാം ബയോഗ്രീൻ മാന്വർ എന്ന് പേരിട്ട വളത്തിന്റെ വിതരണോദ്ഘാടനം നഗരസഭ കൗൺസിൽ ഹാളിൽ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ നിർവഹിച്ചു. മുനിസിപ്പൽ ഓഫീസിലെ ബയോ ബിന്നിൽ നിന്ന് ഉത്പാദിപ്പിച്ച 40 കിലോ വളമാണ് ജനപ്രതിനിധികൾക്ക് നൽകിയത്. അടുത്ത ഘട്ടമായി കളക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് എന്നിവിടങ്ങളിൽ ആരംഭിക്കും. തുടർന്ന് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബയോബിന്നുകളിൽ നിന്നും വളം ഉത്പാദിപ്പിച്ച് വിതരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ .ആർ അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരാമണിയമ്മ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷമീർ, പ്രതിപക്ഷ നേതാവ് എ. ജാസിംകുട്ടി, കൗൺസിലർമാർ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, ക്ലീൻ സിറ്റി മാനേജർ വിനോദ് കുമാർ, ഗ്രീൻ വില്ലേജ് സീനിയർ പ്രോജ്ക്ട് കോർഡിനേറ്റർ കെ.എസ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ഹരിത കർമ്മ സേനാംഗങ്ങൾ ജനപ്രതിനിധികൾക്ക് പാക്കറ്റുകളിലാക്കിയ വളം കൈമാറി. വാണിജ്യാടിസ്ഥാനത്തിൽ വില്പന നടത്തി വരുമാനം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഹരിതകർമ്മസേന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...