കോഴഞ്ചേരിയില്‍ ജൈവവാതകസംവിധാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന് പരിഹാരമായി ജൈവവാതകസംവിധാന നിര്‍മാണം അവസാനഘട്ടത്തില്‍. ശുചിത്വ മിഷനും ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും സംയുക്തമായി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംവിധാനം ഒരുക്കുന്നത്. പ്രതിദിനം ഒരു ടണ്‍ മാലിന്യം ഇവിടെ സംസ്‌കരിക്കാനാകും. കോഴിക്കടകളിലെ മാലിന്യം, ആട്മാടുകളുടെ വിസര്‍ജ്യം, ആഹാരവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ളവ നിക്ഷേപിക്കാം. ജൈവവാതക സംവിധാനത്തിലെ അഴുകല്‍ പ്രക്രിയ വഴി ലഭിക്കുന്ന വാതകം വാണിജ്യ മേഖലയിലും ഉപയോഗിക്കാം. പുകയും ദുര്‍ഗന്ധവുമില്ലാതെ പാചകവുമാകാം. ജൈവവാതകത്തോടൊപ്പം ലഭ്യമാകുന്ന സ്ലറി ജൈവ വളമായി ഉപയോഗിക്കാനാകും. നേര്‍പ്പിച്ചോ കമ്പോസ്റ്റ് രൂപത്തിലോ ഉപയോഗിക്കാം. റെയ്ഡ്‌കോ കമ്പനിക്കാണ് നിര്‍മാണ ചുമതല. ഹരിതകര്‍മസേനയുടെ സേവനമാണ് മാലിന്യ ശേഖരണത്തിന് വിനിയോഗിക്കുക. ജൈവ വാതക സംവിധാനത്തില്‍ നിന്നുമുള്ള ഊര്‍ജത്തെ സ്റ്റേഡിയത്തിലെ വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കാനായി പ്രയോജനപ്പെടുത്താനുള്ള പദ്ധതിയും പരിഗണനയിലാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....