ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി പടരുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയിലെ പുറക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴിലും കരുവാറ്റ ഗ്രാമപഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കാന്‍ തീരുമാനിച്ചു. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ ആരംഭിക്കും. പുറക്കാട് പഞ്ചായത്തിലെ 9,300 പക്ഷികളേയും കരുവാറ്റ ഗ്രാമപഞ്ചായത്തിലെ 292 പക്ഷികളെയുമാണ് നശിപ്പിക്കേണ്ടത്.

കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ കരുവാറ്റ, പുറക്കാട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചു. പ്രഭവകേന്ദ്രത്തിന് അകത്തേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ല എന്ന് പോലീസ് ഉറപ്പ് വരുത്തണം.

യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ് സുദര്‍ശന്‍, ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ് ബിന്ദു, ജില്ല എപ്പിടെമോളജിസ്റ്റ് ഡോ. വൈശാഖ് മോഹന്‍, ഡി.എം.ഒ. (ആരോഗ്യം) ഡോ. ജമുന വര്‍ഗീസ്, ഡോ. സന്തോഷ് കുമാര്‍, കരുവാറ്റ പഞ്ചായത്ത് സെക്രട്ടറി അജയകുമാര്‍, പുറക്കാട് പഞ്ചായത്ത് സെക്രട്ടറി അനീഷ ബീഗം, വി.ജെ പോള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...